ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനം; കർഷകർക്ക് നേരെയും അക്രമം; മൻദീപ് പുനിയ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ജയിൽ അത്ര സുഖകരമായ ഒന്നല്ല, ഡെൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സിംഘു അതിർത്തിയിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ മൻദീപ് പുനിയയുടെ പ്രതികരണം ഇങ്ങനെയാണ്. തിഹാർ ജയിലിൽ നേരിടേണ്ടി വന്ന ദുരവസ്‌ഥകൾ എണ്ണിപ്പറഞ്ഞ മൻദീപ് കർഷകർക്ക് നേരെയും പോലീസിന്റെ ക്രൂരത അരങ്ങേറിയെന്ന് ചൂണ്ടിക്കാട്ടി.

തിഹാർ ജയിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് മൻദീപ് പറയുന്നു. അടിയേറ്റതിന്റെ ക്ഷതങ്ങൾ കർഷകർ തനിക്ക് കാട്ടിതന്നെന്നും മൻദീപ് വ്യക്‌തമാക്കി. തുടർന്ന്, അറസ്‌റ്റിലായ സിദ്ദീഖ് കാപ്പൻ ഉൾപ്പടെയുള്ള മാദ്ധ്യമ പ്രവർത്തകർക്കെതിരെ ശബ്‍ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

സിംഘുവിൽ ബാരിക്കേഡിന് സമീപം നിന്ന കുടിയേറ്റ തൊഴിലാളികളെ പോലീസ് തടയുകയും അവർക്ക് നേരെ അതിക്രമം നടത്തുകയും ചെയ്‌തു. ഇത് ക്യാമറയിൽ പകർത്തിയതിനാണ് പോലീസ് ഞങ്ങളെ പിടികൂടിയത്. പോലീസുകാർ ചേർന്ന് വലിച്ചിഴച്ചാണ് ഞങ്ങളെ ടെന്റിലേക്ക് കൊണ്ടുപോയത്. കർഷകർക്ക് നേരെ മുഖംമൂടി അക്രമം നടത്തിയത് ബിജെപി പ്രവർത്തകരാണെന്ന് തെളിവ് സഹിതം താൻ വാർത്ത കൊടുത്തിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് പോലീസ് തന്നെ അടിച്ചുവെന്നും മൻദീപ് പറയുന്നു.

താൻ ആരാണെന്ന് വ്യക്‌തമായി മനസിലാക്കിയിട്ട് തന്നെയാണ് മർദ്ദിച്ചതെന്നും മൻദീപ് വ്യക്‌തമാക്കി. തന്നെ തല്ലുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും മൻദീപ് പറഞ്ഞു. ‘ഡെൽഹി ആയതിനാൽ എന്റെ സഹപ്രവർത്തകർ എനിക്ക് വേണ്ടി ശബ്‌ദം ഉയർത്തി. എന്നാൽ അറസ്‌റ്റിലായ സിദ്ദീഖ് കാപ്പൻ ഉൾപ്പടെയുള്ള മാദ്ധ്യമ പ്രവർത്തകരുടെ അവസ്‌ഥ ആലോചിച്ച് നോക്കൂ. കാപ്പൻ അറസ്‌റ്റിലായിട്ട് 6 മാസമായി. അദ്ദേഹത്തിനായി ഇനിയും ശബ്‌ദം ഉയരണം’- മൻദീപ് കൂട്ടിച്ചേർത്തു.

കർഷക സമരത്തിൽ ലോകശ്രദ്ധ പതിഞ്ഞുകഴിഞ്ഞു. തിഹാറിൽ കഴിയുന്ന കർഷകരിൽ നിന്ന് നിരവധി കാര്യങ്ങൾ അറിയാൻ കഴിഞ്ഞുവെന്നും അവയെല്ലാം തുടർ റിപ്പോർട്ടുകളായി എഴുതുമെന്നും മൻദീപ് പുനിയ പറഞ്ഞു.

Also Read: കർഷക പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണണം; യുഎൻ മനുഷ്യാവകാശ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE