വിവേകശക്‌തി നഷ്‌ടപ്പെട്ടോ? കേന്ദ്രത്തിനെതിരെ സുബ്രഹ്‌മണ്യൻ സ്വാമി

By Desk Reporter, Malabar News
Have you lost your sanity? Subramanian Swamy against the Center
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. ഇസ്രയേലിനെതിരെയും മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരെയും യുഎന്‍ ജനറല്‍ അസംബ്ളി പ്രമേയം പാസാക്കിയപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിനെതിരെയാണ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ വിമര്‍ശം.

“മ്യാന്‍മറിലെ ചൈനീസ് പിന്തുണയുള്ള സൈന്യത്തിന്റെ അതിക്രമത്തെയും ഓങ് സാൻ സൂചിയുടെ അറസ്‌റ്റിനെയും അപലപിച്ചുകൊണ്ട് യുഎന്‍ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഞെട്ടിക്കുന്നതാണ്. മോദി സർക്കാരിന്റെ ജനാധിപത്യ ബോധത്തിന്റെ കുറവാണ് ഇത് കാണിക്കുന്നത്. നേരത്തെ ഇസ്രയേലിനെതിരെ പ്രമേയം അവതരിപ്പിച്ചപ്പോഴും ഇതേ നിലപാടാണ് നമ്മള്‍ സ്വീകരിച്ചത്. നമുക്ക് വിവേകശക്‌തി നഷ്‌ടപ്പെട്ടോ?”- സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ളി മ്യാന്‍മറിലെ സൈന്യത്തിന്റെ അതിക്രമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് എതിരായ അക്രമം അവസാനിപ്പിക്കണമെന്നും ഓങ് സാൻ സൂചി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ തടവുകാരെ വിട്ടയക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.

Most Read:  യുഎസ് സൈന്യത്തിന് പാകിസ്‌ഥാനിൽ ഇടം നൽകില്ല; ഇമ്രാൻ ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE