ശബരിമല കയറുന്ന തീർഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തണം. മലകയറുമ്പോൾ തീർഥാടകർ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തിര ശസ്‌ത്രകിയ നടത്താനുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പടെ സജ്‌ജീകരിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
sabarimala image_malabar news
ശബരിമല
Ajwa Travels

പത്തനംതിട്ട: ശബരിമല കയറുന്ന തീർഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് വിധേയരായി മല കയറണമെന്നാണ് നിർദ്ദേശം. സന്നിധാനത്തും പമ്പയിലും ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രികൾ സജ്‌ജീകരിച്ചിട്ടുണ്ട്.

ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ ആശുപത്രികളിൽ എത്തി കൃത്യമായ പരിശോധനകൾ നടത്തിയതിന് ശേഷം മാത്രമേ മല കയറാൻ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തണം. മലകയറുമ്പോൾ തീർഥാടകർ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തിര ശസ്‌ത്രകിയ നടത്താനുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പടെ സജ്‌ജീകരിച്ചിട്ടുണ്ട്.

ഐസിയു വെന്റിലേറ്റർ, ഐസിയു, വെന്റിലേറ്റർ, ഇസിജി തുടങ്ങിയ സംവിധാനങ്ങളും തയാറാണ്. പാമ്പ് വിഷത്തിനുള്ള പ്രതിരോധ മരുന്നുകളും ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സന്നിധാനത്തിന് സമീപം തേങ്ങ ഉടക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഒരു തീർഥാടകൻ മരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ പൂർണമായ തീർഥാടനത്തിന് നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.

Most Read| ഗോവയിൽ ലോകസിനിമയുടെ വസന്തകാലം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE