ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Trainee Reporter, Malabar News
Sonia Gandhi
Ajwa Travels

ന്യൂഡെൽഹി: ആരോഗ്യനില മോശമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതയാണ്. ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിൽസയിൽ കഴിയുന്നത്. സോണിയ ഗാന്ധി നിരീക്ഷണത്തിൽ ആണെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

അതിനിടെ, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി ഈ മാസം 23ന് ഹാജരാകണം. ഇതുസംബന്ധിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഹാജരാകാനാകില്ലെന്നും അവര്‍ മറുപടി നൽകുകയായിരുന്നു. ഇതോടെയാണ് ഇ ഡി പുതിയ നോട്ടീസ് നല്‍കിയത്.

ഇതേ കേസില്‍ ഈ മാസം നാളെ രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യും. 2012ല്‍ മുന്‍ എംപി സുബ്രഹ്‍മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്‌ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്‌ടര്‍മാരായ ‘യംഗ് ഇന്ത്യ’ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്‌പദമായ പരാതി.

Most Read: തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; എന്നിട്ടും സുരക്ഷ കൂട്ടിയിട്ടില്ല- ഉമ്മൻചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE