കനത്ത മഴ; സംസ്‌ഥാനത്ത് ഇന്നും നാളെയും തുടരുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Heavy Rain Alert
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും, വടക്കൻ കേരളത്തിലും മഴ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്നും നാളെയും സംസ്‌ഥാനത്തെ 7 ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്‌തമായ മഴക്കൊപ്പം തന്നെ 50 കിലോമീറ്റർ വേഗതയിൽ തീരപ്രദേശങ്ങളിൽ കാറ്റടിക്കാനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളും, മൽസ്യ തൊഴിലാളികളും കർശന ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ മൽസ്യ ബന്ധനത്തിന് കടലിൽ പോകുന്നതിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കൂടാതെ സംസ്‌ഥാനത്ത് നാളത്തെ മഴക്ക് ശേഷം പിന്നീട് മഴ കുറയുമെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി.

Read also: പെഗാസസ് ഇന്ന് സുപ്രീം കോടതിയിൽ; കേന്ദ്രം നിലപാട് അറിയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE