സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും

By News Desk, Malabar News
Rain Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്.

ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗതയിൽ ശക്‌തമായ കാറ്റിനും കടൽ പ്രക്ഷുബ്‌ദമാകാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.

അതേസമയം, 95 കിലോമീറ്റർ വേഗതയിൽ കരതൊട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ ശക്‌തി പുലർച്ചെയോടെ കുറഞ്ഞു. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്‌ചിമ ബംഗാൾ, തെലുങ്കാന, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ മഴ ശക്‌തമാണ്. മഹാരാഷ്‌ട്രയുടെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. മുംബൈ, പൂനെ, പാൽഗട്ട് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലും പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിലും മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

Read Also: ഗുലാബ് ചുഴലിക്കാറ്റ്: മരണം മൂന്നായി; വടക്കൻ ആന്ധ്രയിൽ മഴ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE