വേനൽമഴ ശക്‌തം; ജില്ലയിൽ വ്യാപക നാശം

By Team Member, Malabar News
kasargod heavy rain
Representational image
Ajwa Travels

കാസർഗോഡ് : വേനൽ മഴയും, കാറ്റും രൂക്ഷമായതോടെ ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. ശക്‌തമായ കാറ്റിനെ തുടർന്ന് പല മേഖലകളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, ഗതാഗത തടസം ഉണ്ടാകുകയും ചെയ്‌തു. കൂടാതെ ശക്‌തമായ മഴയിൽ വ്യാപക കൃഷിനാശവും ജില്ലയിൽ ഉണ്ടായിട്ടുണ്ട്.

കൊന്നക്കാട് ചെരുമ്പക്കോട് ദാസൻ, അതിരുമാവ് കുന്നത്തൂർ തങ്കച്ചൻ, വെസ്‌റ്റ് എളേരി നാട്ടകല്ലിലെ കൊണ്ടാട്ട് വീട്ടിലെ കെപി മോഹനൻ എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് വീടുകൾ തകർന്നു. കൂടാതെ പറമ്പ റോഡിലും ബളാൽ ചുള്ളി റോഡിലും മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ശക്‌തമായ മഴയെ തുടർന്ന് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കൂടാതെ മരങ്ങൾ കടപുഴകി വീണതോടെ ജില്ലയുടെ പല ഭാഗങ്ങളിലായി 8ഓളം 11കെവി വൈദ്യുത തൂണുകളും തകർന്നിട്ടുണ്ട്.

Read also : റീചാർജ് പ്‌ളാനുകളിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ‘വി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE