റീചാർജ് പ്‌ളാനുകളിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ‘വി’

By News Desk, Malabar News

പ്രീ പെയ്‌ഡ് ഉപഭോക്‌താക്കൾക്ക് കിടിലൻ ഓഫറുമായി വോഡഫോൺ ഐഡിയ (വി). മാർച്ചിൽ ഫ്‌ളാഷ് സെയിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുതിയ ഓഫർ പ്രകാരം 2021 മാർച്ച് 31 വരെ ക്യാഷ് ബാക്ക് ലഭിക്കും. എന്നാൽ, ആദ്യ റീചാർജ് പ്‌ളാനുകൾക്ക് ഇത് ബാധകമല്ല.

‘വി’യുടെ ക്യാഷ് ബാക്ക് തുക ചാർജ് ചെയ്യുന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് 400 രൂപയിൽ താഴെയുള്ള വി പ്രീപെയ്‌ഡ് റീചാർജുകൾക്ക് വെറും 20 രൂപയാണ് ക്യാഷ് ബാക്ക്. അതേസമയം, 400നും 558നും ഇടയിലുള്ള പ്‌ളാനുകൾ 40 രൂപയാണ് ക്യാഷ് ബാക്ക് വാഗ്‌ദാനം ചെയ്യുന്നത്. 2,595 രൂപ വരെയുള്ള ബാക്കി പ്‌ളാനുകൾക്ക് 60 രൂപയും ക്യാഷ് ബാക്ക് നൽകുന്നു.

വി ആപ് വഴിയാണ് ഈ ഓഫർ ലഭ്യമാകുക. ആപ് ഓപ്പൺ ചെയ്‌തതിന് ശേഷം ക്യാഷ്ബാക്ക് ബാനറിൽ ക്‌ളിക്ക് ചെയ്യുക. അതിന് ശേഷം റീചാർജ് നൗ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് മൊബൈൽ നമ്പറും തുകയും നൽകണം. പിന്നീട് പേയ്മെന്റ് ഓപ്‌ഷനിൽ ക്‌ളിക്ക് ചെയ്യുക. ക്രെഡിറ്റ്‌/ഡെബിറ്റ്, നെറ്റ് ബാങ്കിങ്, യുപിഐ പോലുള്ള പേയ്മെന്റ് മോഡുകൾ വഴി റീചാർജ് ചെയ്യാവുന്നതാണ്.

വിജയകരമായി റീചാർജ് ചെയ്യുന്നവർക്ക് 2021 ഏപ്രിൽ 10ന് മുൻപ് ക്യാഷ് ബാക്ക് കൂപ്പൺ ക്രെഡിറ്റ് ചെയ്യുമെന്ന് കമ്പനി പറയുന്നു. ക്രെഡിറ്റ് തീയതി മുതൽ 30 ദിവസത്തേക്ക് 20 രൂപ ക്യാഷ് ബാക്ക് കൂപ്പൺ വാലിഡ്‌ ആയിരിക്കും. 40, 60 രൂപ കൂപ്പണുകൾക്ക് യഥാക്രമം 60, 90 ദിവസത്തെ വാലിഡിറ്റിയുണ്ട്.

Also Read: മഹാരാഷ്‍ട്രയിൽ സിഖ് ഘോഷയാത്ര പോലീസ് തടഞ്ഞു; അക്രമം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE