കാസർഗോഡ്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർ ഇമ്പശേഖരൻ അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. കാസർഗോഡ് ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.
അതേസമയം, സംസ്‌ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട് തുടരുകയാണ്. അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.
Most Read| കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി