ദുരിതപ്പെരുമഴ; മധ്യപ്രദേശില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

By Staff Reporter, Malabar News
national image_malabar news
Residents shift from flooded village (Image Courtesy: PTI)

ഭോപ്പാല്‍: മധ്യപ്രദേശില്‍ അതി തീവ്ര മഴ. സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ചതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നര്‍മ്മദ നദിയിലെ ജലനിരപ്പും ഉയര്‍ന്ന നിലയിലാണ്. അപകട രേഖയും മറികടന്നാണ് നദി ഒഴുകുന്നത്

സംസ്ഥാനത്താകെ 12 ജില്ലകളിലാണ് മഴ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയത്. 411 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഹോഷംഗാബാദ്, സിഹോര്‍ തുടങ്ങിയ ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. 34 സെന്റീമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോഷംഗാബാദില്‍ മാത്രം രേഖപ്പെടുത്തിയത്.

മഴ രൂക്ഷമായ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനയും രംഗത്തുണ്ട്. വിധിഷ, ഷിഹോര്‍, രാജഘട്ട്, ചിന്ദ്വാര ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏഴായിരത്തോളം ആളുകളെയാണ് ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ആയിരം കോടിയുടെ കൃഷിനാശം സംസ്ഥാനത്ത് സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനം കത്തയച്ചിട്ടുണ്ട്.

ഒഡീഷ അടക്കമുള്ള വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE