മഴ രണ്ട് ദിവസം കൂടി തുടരും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

By Team Member, Malabar News
Malabarnews_heavy rain
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് ശേഷം ഇടിമിന്നലോടെയുള്ള മഴക്കാണ് സാധ്യത ഉള്ളത്. സംസ്‌ഥാനത്ത് ഇന്നും 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ ശക്‌തമായതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മഴ ശക്‌തി പ്രാപിക്കുന്നുണ്ടെങ്കിലും ഇതുവരെ നാശനഷ്‌ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പക്ഷെ സംസ്‌ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ജാഗ്രത തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2392 അടിയിലെത്തി. കൂടാതെ മുല്ലപ്പെരിയാറിലേത് 127 അടിയിലും എത്തിയിട്ടുണ്ട്. ഇന്ന് സംസ്‌ഥാനത്ത് 8 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആയിരുന്നു ഇന്ന് യെല്ലോ അലേര്‍ട്ട്. നാളെയും സംസ്‌ഥാനത്ത് മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ മഴ ശക്‌തി പ്രാപിക്കുമെന്നതിനാല്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കന്‍ കേരളത്തില്‍ ഇന്ന് കൊല്ലം ജില്ലയില്‍ ഉച്ച വരെ ശക്‌തമായ മഴ പെയ്‌തെങ്കിലും ഉച്ചക്ക് ശേഷം മഴ കുറഞ്ഞിരുന്നു. നാശനഷ്‌ടങ്ങള്‍ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പാലക്കാട് ജില്ലയിലും ഇന്ന് മഴ കുറവായിരുന്നു. മഴ ശക്‌തമായാല്‍ പോത്തുണ്ടി ഡാം തുറക്കുമെന്ന് ജില്ലാ അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഓഗസ്‌റ്റ് മൂന്നാം തീയതി തുറന്ന കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇതുവരെ അടച്ചിട്ടില്ല. ഇനിയുള്ള ദിവസങ്ങളിലും മഴ ശക്‌തമായി തുടര്‍ന്നാല്‍ സംസ്‌ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also : മഴക്കെടുതി രൂക്ഷം; ആന്ധ്രയിലും ഹൈദരാബാദിലും മരണം 25

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE