കനത്ത മഴ; അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ്  ഉയർന്നു

By Web Desk, Malabar News
Paddy field Ruined In Heavy Rain In Kozhikode
Ajwa Travels

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ്  ഉയർന്നു. മൂന്നു ദിവസമായി ഒറ്റപ്പെട്ട ശക്‌തിയേറിയ മഴയാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രേഖപ്പെടുത്തുന്നത്. മഴയെ തുടർന്ന് പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ കാരണം.

അപ്പർ കുട്ടനാട്ടിൽ നിരണം, തലവടി, എടത്വാ, വീയപുരം, മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നദിയുടെയും തോടിന്റെയും തീരങ്ങളിലെ താമസക്കാരുടെ പറമ്പുകളിലും, വീടുകളിലും വെള്ളം കയറുന്നുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവും കൂടി.

ഒക്‌ടോബറിൽ വിതയിറക്കാൻ തീരുമാനിച്ചിരുന്ന പല പാടങ്ങളും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മടവീണും വെള്ളം കയറിയും മുങ്ങിയിരുന്നു. വെള്ളം വറ്റിച്ചു വിതയിറക്കാനുള്ള തയാറെടുപ്പ് തുടങ്ങിയപ്പോഴാണ് വീണ്ടും വെള്ളം കയറിയത്.  വാഴ, ചീനി, പച്ചക്കറി തുടങ്ങി കരകൃഷി ചെയ്‌തവർക്കും വലിയ നഷ്‌ടമാണുണ്ടായത്.

National News: ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്‌തമാക്കി രാജസ്‌ഥാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE