അതിതീവ്ര മഴ മുന്നറിയിപ്പ്; കാരാപ്പുഴ അണക്കെട്ട് 17ന് തുറക്കും-ജാഗ്രതാ നിർദ്ദേശം

By Trainee Reporter, Malabar News
Karappuzha dam to be opened on 17th
കാരാപ്പുഴ ഡാം
Ajwa Travels

വയനാട്: സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറക്കുന്നു. മെയ് 17ന് രാവിലെ 10 മണി മുതൽ 5 സെന്റീമീറ്റർ വീതം തുറന്ന് ജലം പുറത്തേക്ക് വിടും.

പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതിനും ജലനിരപ്പ് 65 മുതൽ 85 സെന്റീമീറ്റർ വരെ ഉയരുന്നതിനും സാധ്യത ഉള്ളതിനാൽ കാരാപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. അതേസമയം, അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തിൽ ദുരന്തനിവാരണ സേന പൊതുജനങ്ങൾക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.

പ്രധാന നിർദ്ദേശങ്ങൾ

  • പുഴകളിലും മറ്റു ജലാശയങ്ങളിലും ഒരു കാരണവശാലും . ഒഴുക്ക് ശക്‌തമാകാൻ സാധ്യത ഉള്ളതിനാൽ അപകടസാധ്യത
    കൂടുതലാണ്.
  • കാലാവസ്‌ഥാ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
  • കാറ്റിലും മഴയിലും ഇലക്‌ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 കൺട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണ് കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • മലയോര മേഖലകളിലേക്ക് അത്യാവശ്യമില്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് കഴിയുന്നത് വരെ ഒഴിവാക്കുക.
  • സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്‌ഥലത്ത്‌ തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്‌ജീകരണങ്ങൾ ഇല്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്‌ഥലത്തും പോകരുത്.
  • 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Most Read: തൃക്കാക്കരയിലെ രാഷ്‌ട്രീയ തീരുമാനം ഇന്നറിയാം; കെജ്‌രിവാൾ കിഴക്കമ്പലത്തെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE