തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ 1ആം തീയതി മുതൽ 5ആം തീയതി വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം തന്നെ ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.
ഉച്ച കഴിയുന്ന സമയത്തായിരിക്കും ഇടിമിന്നലും, കാറ്റും ഉൾപ്പെടുന്ന തുലാമഴ ആരംഭിക്കാൻ സാധ്യത. കൂടാതെ പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറക്കാൻ പാടില്ലെന്നും, ആവശ്യമായ മുൻകരുതലുകൾ പൊതുജനങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം തന്നെ വരും മണിക്കൂറുകളിൽ സംസ്‌ഥാനത്ത് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ ഇടിയോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാനാണ് സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: പാറ്റ്‌ന സ്‌ഫോടന കേസ്; നാല് പ്രതികൾക്ക് വധശിക്ഷ