ജില്ലയിൽ കനത്ത മഴ; വ്യാപക കൃഷിനാശം

By Staff Reporter, Malabar News
kozhikode_rain
Ajwa Travels

കോഴിക്കോട്: ജില്ലയിൽ രണ്ടുദിവസം തുടർച്ചയായി പെയ്‌ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശമായ കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം. ചാലിയാർ, ഇരുവഴിഞ്ഞി പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് മാവൂർ , പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ കർഷകരുടെ ഏക്കർ കണക്കിനുള്ള കൃഷി നശിച്ചത്.

വാഴ ,കപ്പ ,നെല്ല് തുടങ്ങിയവയാണ് പ്രധാനമായും വെള്ളം കയറി നശിച്ചത്. വായ്‌പയെടുത്തും മറ്റും ചെയ്‌ത കൃഷി വെള്ളം കയറി നശിച്ചതോടെ ഇനി എന്തുചെയ്യണം എന്നറിയാതെ ദുരിതത്തിൽ ആയിരിക്കുകയാണ് കർഷകർ .

അതേസമയം മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇരുവഴിഞ്ഞി, ചാലിയാർ നദികളുടെ തീരത്ത് താമസിക്കുന്നവർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്കയിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Malabar News: മൃതദേഹ അവശിഷ്‌ടങ്ങൾ തള്ളിയെന്ന് ആരോപണം; പയ്യാമ്പലം ബീച്ച് സന്ദർശിച്ച് എൽഡിഎഫ് സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE