നേപ്പാളിൽ കനത്ത മഴ; 16 മരണം, 22 പേരെ കാണാതായി

By Staff Reporter, Malabar News
flood-nepal
Representational Image
Ajwa Travels

പൊഖാറ: നേപ്പാളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 മരണം. ഇതുവരെ 22 പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 വിദേശികളും ഉൾപ്പെടുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‌ച മുതൽ നേപ്പാളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് രാജ്യത്തിന്റെ പലഭാഗത്തും മണ്ണിടിച്ചിലും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

‘മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്‌ടങ്ങളുടെ കണക്കുകൾ ഇനിയും വ്യക്‌തമായിട്ടില്ല. നിലവിൽ തിരച്ചിലിനും രക്ഷപ്പെടുത്തലിനും വെള്ളപ്പൊക്കത്തിൽ കഷ്‌ടത അനുഭവിക്കുന്നവർക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. കഴിഞ്ഞ ഒരാഴ്‌ചത്തെ കണക്കിൽ 16 പേർ മരണപ്പെടുകയും 22 പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. മണ്ണിടിച്ചിലിൽ 11 പേർക്കാണ് പരുക്കേറ്റത്’, സർക്കാർ വക്‌താവ് ജനക്‌രാജ് ദഹാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സിന്ധുപാൽചോക്ക്, മനാംഗ് ജില്ലകളിലാണ് കൂടുതൽ മരണങ്ങളും നാശനഷ്‌ടങ്ങളും രേഖപ്പെടുത്തിയത്. ശനിയാഴ്‌ച രാവിലെ വരെ ലാംജംഗ്, മദ്ഗി, മുസ്‌ഥാങ്, മനാംഗ്, പൽപ, കാലിക്കോട്ട്, ജുംല, ഡെയ്‌ലെക്, ബജുര, ബജാങ്, സിന്ധുപാൽചോക്ക് ജില്ലകളെയാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൂടുതൽ ബാധിച്ചത്. വർഷം തോറും നേപ്പാളിൽ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും കാരണം നൂറുകണക്കിന് പേർക്ക് ജീവൻ നഷ്‌ടമാവാറുണ്ട്.

Read Also: ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE