ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ

By Staff Reporter, Malabar News
information-technology
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്‌ട്ര സഭ. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐടി നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര ചട്ടങ്ങളുടെ ലംഘനമാണ്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സ്‌പെഷ്യൽ റാപ്പോട്ടിയറാണ് കത്ത് നൽകിയത്.

സിവിൽ,പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തിലുള്ള ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങൾ. 1979 ഏപ്രിലിൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎൻ പ്രതിനിധി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമായ പോസ്‌റ്റുകൾ മാത്രമല്ല, വാസ്‌തവമുള്ള പോസ്‌റ്റുകൾ പോലും സമ്മർദ്ദമുണ്ടായാൽ നീക്കേണ്ടി വരും. അത്തരം വ്യവസ്‌ഥകൾ ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങളെന്ന് യുഎൻ പ്രതിനിധി കത്തിൽ ചൂണ്ടിക്കാണിച്ചു.

സാങ്കേതിക മേഖലയുടെ നവീകരണത്തിന്റെ കാര്യത്തിൽ ആഗോള തലത്തിൽ തന്നെ മുൻപന്തിയിലുള്ള രാജ്യമെന്ന നിലയിൽ, ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൃത്യമായ നിയമനിർമാണം നടത്താനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് യുഎൻ പറയുന്നു. എന്നാൽ നിലവിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഐടി നിയമം അതിന്റെ വിപരീതഫലമാണ് കൊണ്ട് വരുന്നതെന്നും യുഎൻ വ്യക്‌തമാക്കി.

Read Also: വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ 24 മണിക്കൂറിനിടെ 5 ഭൂചലനങ്ങൾ; ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE