സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ; ജാഗ്രതാ നിർദ്ദേശം- സർക്കാർ സജ്‌ജമെന്ന് മന്ത്രി കെ രാജൻ

മഴ ദുരിതം അനുഭവിക്കുന്നവർക്കായി സംസ്‌ഥാനത്ത്‌ നിലവിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

By Trainee Reporter, Malabar News
Minister K Rajan
Ajwa Travels

തൃശൂർ: സംസ്‌ഥാനത്ത്‌ രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യത ഉണ്ടെന്നും, ആളുകൾ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ. നാളെ വൈകിട്ടോടെ ദുർബലമാകുന്നു മഴ 12ആം തീയതിയോടെ വീണ്ടും ശക്‌തമാകും. ജില്ലാ കളക്‌ടർമാരുമായി ദിവസവും രാവിലെ ആശയവിനിമയം നടത്തിവരുന്നു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ നിരോധിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്‌ഥരോട്‌ അവധി പിൻവലിച്ചു സർവീസിൽ കയറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തും നേരിടാൻ സർക്കാർ സജ്‌ജമാണ്. പൊതുജനങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അറിയിച്ചു.

മഴ ദുരിതം അനുഭവിക്കുന്നവർക്കായി സംസ്‌ഥാനത്ത്‌ നിലവിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൃശൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നിൽ താഴെയുള്ള തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ല. വൈകിട്ട് കുതിരാൻ സന്ദർശിക്കുമെന്നും, ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്‌ടറുടെ നിർദ്ദേശം പാലിച്ചോയെന്ന് പരിശോധിക്കുകയും ചെയ്യുമെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.

Most Read: ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; നിയമ നടപടിയുമായി സർക്കാർ- സുപ്രീം കോടതിയെ സമീപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE