തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ ലഭിക്കുന്ന അതിശക്‌തമായ മഴക്കാണ് സാധ്യത.
അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെയും ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട് ആണ്.
തെക്ക്-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും ഇന്ന് സാധ്യതയുണ്ട്.
Most Read| മഥുര ഈദ്ഗാഹ് പള്ളി കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണം; ഹരജി തള്ളി സുപ്രീം കോടതി