ശക്‌തമായ കാറ്റും മഴയും; തീരപ്രദേശത്ത് വ്യാപക നാശം, നിരവധി വീടുകൾ തകർന്നു

By Trainee Reporter, Malabar News
heavy wind and rain
Representational image

കാഞ്ഞങ്ങാട്: ശക്‌തമായ കാറ്റിലും മഴയിലും കാസർഗോഡ് ജില്ലയിലെ തീരദേശ മേഖലയിലും നഗരപ്രദേശങ്ങളിലും വ്യാപകനാശം. കഴിഞ്ഞദിവസം രാവിലെ 9ഓടെ രൂപം കൊണ്ട ചുഴലിക്കാറ്റ് പൊടുന്നനെ ചിത്താരിക്കടപ്പുറത്തെ കരയിലേക്ക് കയറിയതിനെ തുടർന്ന് വൻ നാശനഷ്‌ടമാണ് സംഭവിച്ചത്. ശക്‌തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു.

ചിത്താരികടപ്പുറത്ത് ബാലകൃഷ്‌ണൻ, ജാനകി, ലക്ഷ്‍മി, ശാന്ത, കാർത്യായനി, അജാനൂർ കടപ്പുറത്ത് രുക്‌മിണി എന്നിവരുടെ വീടുകളിലെ ഓടുകൾ കാറ്റിൽ പറന്നുപോയി. ചിത്താരികടപ്പുറം സ്വദേശി രാജന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് സൺഷേഡ് തകർന്നു. കഴിഞ്ഞ ആഴ്‌ച ഉണ്ടായ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഈ മേഖലകളിൽ കടൽ കയറി നിരവധി വീടുകൾക്ക് നാശനഷ്‌ടങ്ങൾ സംഭവിച്ചിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുൻപെയാണ് കനത്ത മഴയും കാറ്റും പ്രദേശത്ത് വീണ്ടും വ്യാപകനാശം വിതച്ചത്.

Read also: ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താൻ ശ്രമം; കയ്യോടെ പിടിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE