ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താൻ ശ്രമം; കയ്യോടെ പിടിച്ച് പോലീസ്

By Team Member, Malabar News
Dowry Case
Ajwa Travels

മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താനുള്ള ശ്രമം കയ്യോടെ പിടിച്ച് പോലീസ്. ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മണൽ കടത്താൻ ശ്രമം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മുതൂരിൽ വച്ച് വാനിൽ മണൽ കടത്താൻ ശ്രമിക്കുന്നത് ചങ്ങരംകുളം പോലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് മണൽക്കടത്ത് പൊളിഞ്ഞത്.

പോലീസ് പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ട സംഘം ഊടുവഴികളിലൂടെ ശുകപുരം കുളങ്കര ക്ഷേത്രത്തിന് സമീപത്തെ പാടത്തോട് ചേർന്ന് അവസാനിക്കുന്ന റോഡിലെത്തി. തുടർന്ന് ഇവരെ പിടികൂടാൻ പോലീസ് ശ്രമം നടത്തിയെങ്കിലും വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. എസ്ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടാൻ ശ്രമം നടത്തിയത്.

തുടർന്ന് പ്രതികൾ ഉപേക്ഷിച്ച വാഹനം പോലീസ് കസ്‌റ്റഡിയിൽ എടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. വാഹനത്തിൽ മണൽ നിറച്ച ചാക്കുകളും കണ്ടെടുത്തു. സീനിയർ സിവിൽ പോലീസ് ഓഫിസർ അമ്പിളി, സിവിൽ പോലീസ് ഓഫിസർമാരായ ഭാഗ്യരാജ്, സുനിൽ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകിയിരുന്നു.

Read also : ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകൾ; ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE