മഹാരാഷ്‌ട്രയിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

By Desk Reporter, Malabar News
Helicopter crashes in Maharashtra

മുംബൈ: മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വനിതാ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരില്‍ ആരായിരുന്നു ഹെലികോപ്റ്റര്‍ പറത്തിയിരുന്നതെന്ന് വ്യക്‌തമായിട്ടില്ല.

വെള്ളിയാഴ്‌ച വൈകിട്ട് നാലോടെ വാര്‍ഡി ഗ്രാമത്തിനടുത്ത് സത്പുര മലനിരകളിലാണ് അപകടം. മഹാരാഷ്‌ട്രയിലെ എന്‍എഐഎംഎസ് ഏവിയേഷന്‍ അക്കാദമിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാര്‍ മാത്രമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

സംഭവത്തില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ദുഃഖം രേഖപ്പെടുത്തി. കോപ്റ്റര്‍ പരിശീലകനെ നഷ്‌ടമായെന്നും പരിക്കേറ്റ സഹ പൈലറ്റ് ഉടന്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

Most Read:  ബിജെപിയെ ഭയക്കുന്നവരെ കോൺഗ്രസിന് വേണ്ട; നേതാക്കൾക്ക് രാഹുലിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE