വയനാട്: ജില്ലയിലെ മേപ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പ്രവേശനോൽവം കാരുണ്യത്തിന്റെ മാതൃകക്ക് സാക്ഷിയായി. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക് കോളേജ് പൂർവ വിദ്യാർഥികളുടെ യുഎഇയിലെ കൂട്ടായ്‌മ ‘ഫാസ്‌റ്റ് യുഎഇ’ യാണ് കുട്ടികൾക്കുള്ള കൈത്താങ്ങുമായി മാതൃക തീർത്തത്.
ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകളിലെ കുട്ടികൾക്ക് പഠനം തുടരാനാവശ്യമായ ഫർണിച്ചർ അടക്കമുള്ള അവശ്യവസ്‌തുക്കളാണ് മേപ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പുനഃപ്രവേശനോൽസവ പരിപാടിയിൽ വെച്ചു കൈമാറിയത്.
സംഘടന ഇതിനായി സ്വരൂപിച്ച പതിനഞ്ച് ലക്ഷത്തോളം രൂപയുടെ വസ്‌തുക്കളാണ് കൈമാറിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആർ കേളു, വനം, വന്യ ജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, കൽപറ്റ എംഎൽഎ ടി സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, വയനാട് ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീ ഐഎഎസ് തുടങ്ങി സമൂഹത്തിന്റെ വിവിധമേഖലകളിൽ നിന്നുള്ള വ്യക്‌തികൾ ചടങ്ങിൽ സംബന്ധിച്ചു.
ഇന്നത്തെ വിദ്യാർഥികളാണ് നാളത്തെ പൗരൻമാരെന്ന ബോധ്യവും, ആധുനിക കാലത്തെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മനസിലാക്കിയാണ് ഫാസ്‌റ്റ് യുഎഇ ഇത്തരമൊരു പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയതെന്ന് പ്രതിനിധികളയ സിപി കുഞ്ഞുമൂസ (ലോക കേരള സഭ അംഗം), റാഫി കുന്നത്ത് (പ്രസിഡണ്ട്), റാഷിദ (വൈസ് പ്രസിഡണ്ട്), ഷബീർ ഈശ്വരമംഗലം (ജനറൽ സെക്രട്ടറി), അശോകൻ ചെല്ലപ്പൻ (ട്രഷറർ), ജയ്‌സൺ ജോസഫ്, മുഹമ്മദ് നഷീദ് എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.
വെള്ളാർമലയിലെ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികളുടെ തുടർപഠനം കേരള സമൂഹത്തിന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് ഫാസ്‌റ്റ് യുഎഇ മുഖ്യ രക്ഷാധികാരി കെവി രവീന്ദ്രൻ പറഞ്ഞു. പ്രകൃതി ദുരന്തം തകർത്ത മേപ്പാടിയിലെയും വെള്ളാർമലയിലെയും കുരുന്നുകൾക്ക് അവരുടെ വിദ്യാഭ്യാസം തുടരാൻ പുനഃപ്രവേശനോൽസവം പരിപാടിയുമായി മുന്നോട്ടു വന്ന അധികാരികൾക്കും ‘ജി54 എൻജിനീയേർസ്’ ടീമിനും ഉൾപ്പെടെയുള്ളവർക്ക് സംഘടനാ പ്രതിനിധികൾ നന്ദി അറിയിച്ചു.
മുഖ്യ രക്ഷാധികാരിയും ഫാസ്‌റ്റ് യുഎഇയുടെ സ്‌ഥാപകാംഗവും മുൻപ്രസിഡണ്ടുമായ കെവി രവീന്ദ്രൻ (ചീഫ് പ്‌ളാനർ ഇത്തിസലാത്ത്)നെ കൂടാതെ, മുൻ പ്രസിഡണ്ട് റഷീദ് അബ്‌ദുല്ല, എക്‌സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്, ഹഫ്‌നാസ്, സന്ദീപ്, തിരൂർ പോളിടെക്‌നിക് കമ്പ്യൂട്ടർ വിഭാഗം മേധാവിയും ഓൾഡ് സ്‌റ്റുഡന്റ്‌സ് അസോസിയേഷൻ പ്രതിനിധിയുമായ ടിഎ മുഹമ്മദ് സിയാദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Most Read| ‘കാലുകൊണ്ട് ബുൾസ് ഐ ഷോട്ട്’; പാരാലിംപിക്‌സിൽ മിന്നും താരമായി ശീതൾ ദേവി