മുഖക്കുരു ആണോ പ്രശ്‌നം? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

By News Bureau, Malabar News
Ajwa Travels

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് മുഖക്കുരു. കാലാവസ്‌ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണ ശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു.

മുഖത്ത് കുരുക്കളും പാടുകളും ഉണ്ടാകുന്നത് മുഖ സൗന്ദര്യത്തെ മാത്രമല്ല, പലരുടെയും ആത്‌മ വിശ്വാസത്തെയും കുറക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കുരു വരുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും.

1)തണുത്ത വെള്ളത്തിൽ ഇടക്കിടെ മുഖം കഴുകുന്നത് മുഖക്കുരു അകറ്റാൻ സഹായിക്കും. ഇടവിട്ട് മുഖം കഴുകുന്നത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും പൊടിയും എണ്ണമയവുമൊക്കെ നീക്കം ചെയ്യാൻ സഹായിക്കും.

washing face

മുഖക്കുരു തടയാൻ എപ്പോഴും ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ളെൻസറും ഉപയോഗിച്ച് കഴുകുക.

2)മുഖം കഴുകിയതിനു ശേഷം ചർമത്തിനു ചേരുന്ന മോയ്സ്ചറൈസർ‌‍ ഉപയോഗിക്കാം. ഇത് ചർമത്തിലെ മൃതകോശങ്ങളെ ഒരുപരിധിവരെ നീക്കം ചെയ്യും.

3)സൺ‌സ്‌ക്രീൻ പുരട്ടുന്നതും ഗുണം ചെയ്യും. ഇത് കൊളാജെൻ, കെരാറ്റിൻ, ഇലാസ്‌റ്റിൻ തുടങ്ങിയ സ്‌കിൻ പ്രോട്ടീനുകളെ സംരക്ഷിക്കുന്നു. മുഖചർമത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതും മുഖക്കുരു തടയാൻ നല്ലതാണ്.

4)മുഖക്കുരു അകറ്റാൻ എണ്ണയിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം. കൊഴുപ്പുള്ള ഭക്ഷണങ്ങൾ മുഖക്കുരു സാധ്യതയുള്ള ചർമത്തെ കൂടുതൽ വഷളാക്കും. ചർമത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണ പദാർഥങ്ങൾ ശീലമാക്കാം.

Most Read: വിശാലിന്റെ ‘വീരമൈ വാഗൈ സൂഡും’; വില്ലനായി ബാബുരാജ്, ട്രെയ്‌ലർ കാണാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE