കഠിന ചൂട്; മഴപെയ്യിക്കാൻ തവള കല്യാണം- ദക്ഷിണ ബംഗാളിലെ വിചിത്രമായ ആചാരം

മഴയുടെ ദേവനായ വരുണനെ പ്രീതിപ്പെടുത്തുകയാണ് ഈ ചടങ്ങിന്റെ ലക്ഷ്യം. നടത്തുന്ന ചടങ്ങുകളിൽ ദൈവം പ്രീതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം. തവളയെ ഫലഭൂയിഷ്‌ഠതയുടെ പ്രതീകമായാണ് ഇവിടുത്തുകാർ കാണുന്നത്.

By Trainee Reporter, Malabar News
frog-wedding
Rep. Image
Ajwa Travels

ഉയർന്ന താപനില തുടരുന്നതിനാൽ ദക്ഷിണ ബംഗാളിലെ പല ജില്ലകളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഠിനമായ ചൂടിൽ നിന്ന് രക്ഷ നേടാൻ പല വഴികളും സ്വീകരിക്കുകയാണ് ഇവർ. എന്നാൽ, ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ ബംഗാളിലെ പല ഗ്രാമവാസികളും. ഇതിനായി തവള കല്യാണം നടത്തുകയാണ് ഇവിടുത്തെ പ്രധാന ആചാരം.

വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ആൺ-പെൺ തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാണ് ഇവർ ദൈവത്തെ പ്രീതിപ്പെടുത്തുന്നത്. നാദിയയിലെ ശാന്തിപൂർ പഞ്ചായത്തിലെ സർദാർ പാറ പ്രദേശത്താണ് കഴിഞ്ഞ ദിവസം ആഘോഷമായി തവളകളുടെ കല്യാണം നടത്തിയത്. കൊട്ടും പാട്ടും താളമേളങ്ങളുടെ അകമ്പടിയോടേയുമാണ് കല്യാണം നടത്തുന്നത്.

വലിയ ആഘോഷമായാണ് ഈ ചടങ്ങുകൾ നടത്തുക. മഴയുടെ ദേവനായ വരുണനെ പ്രീതിപ്പെടുത്തുകയാണ് ഈ ചടങ്ങിന്റെ ലക്ഷ്യം. നടത്തുന്ന ചടങ്ങുകളിൽ ദൈവം പ്രീതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം. തവളയെ ഫലഭൂയിഷ്‌ഠതയുടെ പ്രതീകമായാണ് ഇവിടുത്തുകാർ കാണുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ആചാരം പരമ്പരാഗതമായി ഇവർ നടത്തിവരുന്നത്.

ചൂട് കൂടുകയും മഴയുടെ വരവ് വൈകിയതും മൂലമാണ് പരമ്പരാഗത രീതിയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമവാസികൾ തീരുമാനിച്ചത്. മഴ ലഭിക്കാത്തതിനെ തുടർന്ന് കുടിവെള്ളത്തിനായി ഇവിടുത്തുകാർ നിലവിൽ ഏറെ ബുദ്ധിമുട്ടുകയാണ്. കൂടാതെ, കാർഷിക വിളകൾ എല്ലാംതന്നെ പൂർണമായി നശിച്ചു കഴിഞ്ഞു. ഇതിനെല്ലാം പരിഹാരം കാണാനാണ് ദൈവത്തെ പ്രീതിപ്പെടുത്താൻ തവള കല്യാണം നടത്തിയിരിക്കുന്നത്.

Most Read: ബ്രിജ് ഭൂഷണെ സർക്കാർ സംരക്ഷിക്കുന്നത് എന്തിന്? ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE