ഉപരിപഠന അപര്യാപ്‌തത: പഴിചാരലുകളല്ല വേണ്ടത്; ക്രിയാത്‌മക ഇടപെടലുകൾ – എസ്‌എസ്‌എഫ്

By Desk Reporter, Malabar News
SSF on Malappuram Higher education Inadequacy
Ajwa Travels

മലപ്പുറം: ജില്ലയിൽ എസ്‌എസ്എൽസി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നേട്ടങ്ങൾ ഉണ്ടാവുമ്പോഴും ഉപരിപഠനരംഗത്തെ അപര്യാപ്‌തതകൾ ദശാബ്‌ദങ്ങളായി പരിഹരിക്കപ്പെടാത്തത് ആശങ്കാജനകമാണെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ.

ഉപരിപഠനരംഗത്ത് സർക്കാർ സംവിധാനത്തിലൂടെ ശാശ്വത പരിഹാരങ്ങൾ ജില്ലക്ക് ആവശ്യമാണ്. ഇതിനാവശ്യമായ മാസ്‌റ്റർ പ്ളാനോടു കൂടി ജനപ്രതിനിധികളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഏകോപിത ശ്രമങ്ങളുണ്ടാവണമെന്നും വെർച്വൽ പ്ളാറ്റ്ഫോമിൽ നടന്ന എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ അനലൈസ് ആവശ്യപ്പെട്ടു.

പ്രായോഗിക നടപടികൾക്ക് വേഗത ഉണ്ടാക്കുകയും ജില്ലയിൽ തന്നെ ഉപരിപഠനം, സ്വപ്‍നം കാണുന്ന സമർഥരായ വിദ്യാർഥികളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടതെന്നും എസ്‌എസ്‌എഫ് പറഞ്ഞു. പരസ്‌പര പഴിചാരലുകളല്ല ക്രിയാത്‌മക ഇടപെടലുകളാണ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളിൽ നിന്നും രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിന്നും ഉണ്ടാവേണ്ടതെന്നും എസ്‌എസ്‌എഫ് അഭിപ്രായപ്പെട്ടു.

എസ്‌വൈഎസ്‍ ജില്ലാ ജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ് അനലൈസ് ഉൽഘാടനം ചെയ്‌തു. സംസ്‌ഥാന സെക്രട്ടറി സിആർകെ മുഹമ്മദ് വിഷയാവതരണം നടത്തി. ജാബിർ നെരോത്ത്, സികെ ശാക്കിർ സിദ്ധീഖി, കെ തജ്‌മൽ ഹുസൈൻ, ശൗക്കത്തലി സഖാഫി, പികെ അബ്‌ദുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Most Read: അസം- മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE