അസം- മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; റിപ്പോർട്

By Staff Reporter, Malabar News
assam-mizoram boarder issues
Representational Image
Ajwa Travels

ന്യൂഡെൽഹി: സംഘർഷം നിലനിൽക്കുന്ന അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം.

പ്രദേശത്ത് വെടിവെപ്പ് നടന്നുവെന്നും സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയെന്നും വാർത്തയുണ്ട്. അക്രമം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടതായും വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു.

വർഷങ്ങളായി അസം, മിസോറാം സംസ്‌ഥാനങ്ങൾ തമ്മിൽ അതിർത്തി തർക്കവും അതിന്റെ ഭാഗമായുള്ള സംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. അതിർത്തി കടന്നുള്ള കൈയേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്‌ഥർക്ക് നേരെ മിസോറാമിൽ നിന്നുള്ളവരുടെ ആക്രമണമുണ്ടായെന്നാണ് ആരോപണം.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി ഇരു സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള മുഖ്യമന്ത്രിമാരും രംഗത്തെത്തി.

ചാച്ചാറിൽ വെച്ച്, മിസോറാമിലേക്ക് വരികയായിരുന്ന ദമ്പതിമാരെ ഒരു സംഘം കൈയേറ്റം ചെയ്‌തെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്‌തു. പ്രശ്‌ന പരിഹാരത്തിന് ഇടപെടണം എന്നാവശ്യപ്പെട്ട് അമിത് ഷായെ ടാഗ് ചെയ്‌തായിരുന്നു സോറംതംഗയുടെ ട്വീറ്റ്.

എന്നാൽ ജനങ്ങൾ അക്രമം തുടരുമ്പോൾ തങ്ങൾ സ്‌ഥാപിച്ച പോലീസ് പോസ്‌റ്റുകൾ എടുത്തുമാറ്റാനാണ് കോലാസിബ് എസ്‌പി ആവശ്യപ്പെട്ടത് എന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ട്വീറ്റ് ചെയ്‌തത്‌.

മുഖ്യമന്ത്രിമാരുടെ ട്വീറ്റിന് പിന്നാലെ അമിത് ഷാ വിഷയത്തിൽ ഇടപെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read: യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് ഗുണവും ദോഷവുമില്ല; സിദ്ധരാമയ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE