ഹയർ സെക്കൻ‍ഡറി പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസിക്ക് നാളെ തുടക്കം

By News Bureau, Malabar News
SSLC-plus 2 exams
Ajwa Travels

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389 കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. നാളെ മുതലാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുക.

പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇന്‍വിജിലേറ്റര്‍മാരെയും പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.

പരീക്ഷകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്‌ഥാന തലത്തിലും പ്രാദേശിക തലത്തിലും വിജിലന്‍സ് സ്‌ക്വാഡുകൾ പ്രവര്‍ത്തിക്കും. 4,33,325 വിദ്യാര്‍ഥികളാണ് പരീക്ഷയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.

അതേസമയം നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 29നാണ് അവസാനിക്കുക. 4,27,407 വിദ്യാര്‍ഥികളാണ് സംസ്‌ഥാനത്ത് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇതിൽ 2,18,902 പേർ ആണ്‍കുട്ടികളും 2,08,097 പേർ പെണ്‍കുട്ടികളുമാണ്. 2,962 പരീക്ഷാ കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും.

Most Read: ചോദ്യം ചെയ്യൽ നീണ്ടത് ഒൻപതര മണിക്കൂർ; ദിലീപിനെ വിട്ടയച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE