പ്ളസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് മെറിറ്റ് അടിസ്‌ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്‌റ്റ് നാളെ രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും. പ്രവേശനം ഇതുവരെ ലഭിക്കാത്തവര്‍ക്കായി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പുതിയ ലിസ്‌റ്റ്.
അഡ്‌മിഷൻ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള സ്‌കൂള്‍/ കോഴ്‌സ്, റാങ്ക് ലിസ്‌റ്റിലൂടെ മനസ്സിലാക്കി അപേക്ഷകര്‍ രക്ഷിതാക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ രാവിലെ പത്തിനും 12നുമിടയില്‍ ഹാജരാകണം. ഇത്തരത്തില്‍ ഹാജരാകുന്ന വിദ്യാര്‍ഥികളുടെ യോഗ്യതാ മെറിറ്റ് മാനദണ്ഡങ്ങള്‍ റാങ്ക് ലിസ്‌റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്ക് തുല്യമായ സീറ്റുകളില്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ അന്നേ ദിവസം 12നു ശേഷം ഉച്ചക്ക് ഒരു മണിക്കുളളില്‍ പ്രവേശനം നടത്തും.
വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന രണ്ട് പേജുളള CANDIDATE’S RANK റിപ്പോര്‍ട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസ്സല്‍ രേഖകളും ഫീസും ഹാജരാക്കണം.