ഹിസ്ബുള്‍ മുജാഹിദീന്‍ ഓപ്പറേഷന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

By Syndicated , Malabar News
Saif ul islam_malabar news
Ajwa Travels

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്റെ താഴ്‌വരയിലെ ഓപ്പറേഷന്‍ കമാന്‍ഡര്‍ ഡോ. സെയ്‌ഫ് എന്ന റിയാസ് നായ്‌ക്കു കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ കമാന്‍ഡറുടെ കൊലപാതകം ഭീകരവിരുദ്ധ നടപടിയിലെ വലിയ നേട്ടമാണെന്ന് സംയുക്‌ത സേന പറയുന്നു. കഴിഞ്ഞ ദിവസം മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ പിന്നില്‍ സെയ്‌ഫ് ആയിരുന്നു.

ദക്ഷിണ കശ്‌മീരില്‍ നിന്ന് ശ്രീനഗറിലെത്തിയ സെയ്‌ഫ് ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുകയാണെന്ന വിവരം സൈന്യത്തിന് ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം സീല്‍ ചെയ്യുകയും തെരച്ചില്‍ ശക്‌തമാക്കുകയും ചെയ്‌തു. സൈന്യത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ പ്രത്യാക്രമണമായി സൈന്യവും തിരിച്ചടിച്ചു. ഇതേ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സെയ്‌ഫിന് വെടിയേറ്റു. സംഭവ സ്‌ഥലത്ത് നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read also: ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വെല്ലുവിളിച്ചു; ബിജെപി നേതാവിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE