നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി

By Trainee Reporter, Malabar News
Malabar News_ suriya
Ajwa Travels

ചെന്നൈ: നടന്‍ സൂര്യയുടെ അല്‍വാര്‍പേട്ടിലുള്ള ഓഫീസിന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് താരത്തിന്റെ ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അല്‍വാര്‍പേട്ട് പോലീസ് കണ്‍ട്രോള്‍ റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ ഇത് വ്യാജസന്ദേശമാണെന്ന് പോലീസ് അറിയിച്ചു.

വളരെക്കാലം മുന്‍പ് തന്നെ താരം തന്റെ ഓഫീസ് അല്‍വാര്‍പേട്ടില്‍ നിന്നും അഡയാറിലേക്ക് മാറ്റിയിരുന്നു. വിജയ്, അജിത്, രജനികാന്ത് തുടങ്ങിയ താരങ്ങളുടെ വസതികള്‍ക്ക് നേരെയും മുന്‍പ് വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ സൂര്യ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കോടതിയെ വിമര്‍ശിച്ചുവെന്നാരോപിച്ച് താരത്തിനെതിരെ കോടതിയലക്ഷ്യകേസും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ബോംബ് ഭീഷണിക്ക് പിന്നില്‍ രാഷ്ട്രീയ പ്രേരണകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Read also: സൂര്യക്കെതിരെ കോടതിയലക്ഷ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE