സൂര്യക്കെതിരെ കോടതിയലക്ഷ്യമില്ല

By Syndicated , Malabar News
Surya_Malabar news
Surya
Ajwa Travels

ചെന്നൈ: തമിഴ് സിനിമാതാരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ സൂര്യയുടെ പരാമര്‍ശം അനാവശ്യവും അനുചിതവും ആണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ ജുഡീഷ്യറി സംവിധാനം മുഴുവന്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചത് താരത്തിന് അറിവില്ലെന്നും കോടതി നിരീക്ഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വലായി മാറിയ കോടതികള്‍ വിദ്യാര്‍ഥികളോട് ധൈര്യമായി പരീക്ഷ എഴുതാന്‍ ഉത്തരവിടുന്നു എന്നായിരുന്നു സൂര്യയുടെ പരാമര്‍ശം.

തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ മൂന്ന് കുട്ടികള്‍ ആത്മഹത്യ  ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൂര്യ നടത്തിയ പരാമര്‍ശം കോടതിയോടുള്ള അവഹേളനം ആണെന്നും സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി  ജഡ്ജി എസ്.എം ബാലസുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.

വര്‍ധിച്ചു വരുന്ന കോവിഡ് കണക്കുകള്‍ ചൂണ്ടിക്കാട്ടി നീറ്റ് പരീക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും പ്രതിപക്ഷ സംസ്ഥാനങ്ങളും സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പരീക്ഷ നിശ്ചയിച്ച സമയത്തു തന്നെ നടത്താമെന്ന് കോടതി ഉത്തരവിട്ടു.

Read also: പേടിഎമ്മിനെ പ്ലേസ്റ്റോറില്‍ നിന്നും നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE