ഇന്ദ്രൻസ് നായകനായ ‘#ഹോം’; മനസുനിറച്ച സിനിമ -വിനോദ് ഗുരുവായൂർ

By Siva Prasad, Special Correspondent (Film)
  • Follow author on
Ajwa Travels

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച ‘#ഹോം 109.1 റേറ്റിങ്ങുമായി ആസ്വാദകരെ കീഴടക്കി ആമസോണിൽ നിറഞ്ഞാടുന്ന സിനിമയാണ്. നൂറുകണക്കിന് പ്രമുഖരാണ് സിനിമയെ പിന്തുണച്ച് രംഗത്തെത്തിയത്.

ഇരുണ്ടപ്രയോഗങ്ങൾ കൊണ്ടല്ലാതെ നമ്മെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, കണ്ണീരണയിപ്പിക്കുന്ന ‘#ഹോം എന്ന സിനിമയെ കുറിച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ കുറിക്കുന്നത് ഇങ്ങിനെയാണ്‌; ‘ഹോം എന്ന സിനിമ കണ്ടു. റോജിൻ തോമസിനും, വിജയ്ബാബുവിനും ആദ്യം അഭിനന്ദനങ്ങൾ.. പിന്നെ ഇന്ദ്രൻസ് ചേട്ടൻ.. പലപ്പോഴും സിനിമയല്ല, ജീവിതമാണ് മുൻപിലെന്ന് തോന്നിപ്പോയി. ഒരു എഴുത്തുകാരന്റെ സങ്കടം, സന്തോഷം എല്ലാം മനോഹരമായി ശ്രീനാഥ് ഭാസി അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് ഒരുപാടു റിലേറ്റു ചെയ്യാൻ കഴിയുന്ന കഥാപാത്രമായതിനാലാവാം മനസിലിപ്പോഴും തങ്ങി നിൽക്കുന്നു. പിന്നെ നെൽസൺ.. പുതിയ തലമുറയിൽ വന്ന കുട്ടികളിൽ ഗംഭീര പെർഫോമെൻസ്, ഇനി ഒരുപാടു കാലം നെൽസൺ ഉണ്ടാവും ഇവിടെ.. മഞ്‍ജു ഗഭീരം, ജോണി, വിജയ്ബാബു തുടങ്ങി എല്ലാവരും നമ്മളോടൊപ്പം ഇപ്പോഴുമുണ്ട് ആശംസകൾ..’ എന്നിങ്ങനെയാണ് വിനോദ് കുറിച്ചത്.

ത്രില്ലര്‍ സിനിമകള്‍ കുത്തൊഴുക്കിൽ അൽപം ആശ്വാസം നൽകുന്ന ഒരു ഫീൽഗുഡ് സിനിമയാണ് #ഹോം. മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിലെ ഇമോജികളിലേക്ക് മനുഷ്യവികാരങ്ങളെ തളച്ചിട്ട, വ്യക്‌തികളും സംഭവങ്ങളും ഹാഷ്‌ടാഗുകളായി മാറിയ ഈ കാലത്ത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ സിനിമ. ഓരോമലയാളിയും കാണേണ്ടത് എന്ന് പറയാവുന്ന സിനിമയാണ് #ഹോം.

Most Read: അഫ്‌ഗാനിലെ കൂട്ടപ്പലായനം; അഭയം നൽകണമെന്ന് അഭ്യർഥിച്ച് യുഎൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE