കുപ്പത്തൊട്ടിയിൽ ഏഴര ലക്ഷം രൂപയുടെ സ്വർണം; ഉടമയ്‌ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി

By News Desk, Malabar News
Missing Gold Handover by cleaning staff
Ajwa Travels

ചെന്നൈ: കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ച നൂറ് ഗ്രാം തൂക്കമുള്ള സ്വർണനാണയം തിരിച്ചുനൽകി ശുചീകരണ തൊഴിലാളി. തമിഴ്‌നാട്ടിലാണ് സംഭവം. ഏഴര ലക്ഷം രൂപ വിലവരുന്ന സ്വർണനാണയമാണ് തൊഴിലാളി തിരികെ നൽകിയത്. മേരി എന്ന തൊഴിലാളിയാണ് തനിക്ക് കിട്ടിയ ലക്ഷങ്ങളുടെ സ്വർണം തിരികെ നൽകി മാതൃകയായത്.

കൊറിയർ കമ്പനി ജീവനക്കാരനായ ഗണേഷ് രാമൻ എന്നയാളുടെ സ്വർണനാണയമാണ് നഷ്‌ടപ്പെട്ടത്. സ്വർണനാണയം ഒരു പെട്ടിയിലിട്ടുവെച്ച ശേഷം തന്റെ കിടക്കയുടെ അടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഇത് കാണാതായെന്ന് ഭാര്യയോട് പറഞ്ഞപ്പോഴാണ് മുറി വൃത്തിയാക്കിയെന്നും ചവറുകൾ പുറത്ത് ഉപേക്ഷിച്ചുവെന്നും അറിഞ്ഞത്.

ഉടനെ ഗണേഷ് പോലീസിൽ പരാതിയും നൽകി. സമീപത്തെ ചിലർ ചവർ നിക്ഷേപിക്കുന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും ചെയ്‌തു. ചപ്പുചവറുകൾ വേർതിരിക്കുന്നതിനിടെ തനിക്ക് ലഭിച്ച സ്വർണനാണയം മേരി തന്റെ മാനേജർ വഴി അധികൃതർക്ക് കൈമാറിയിരുന്നു. പിന്നീട് പോലീസ് സ്‌റ്റേഷനിൽ വെച്ച് മേരി തിരിച്ചേൽപിച്ച സ്വർണനാണയം ഗണേഷിന് കൈമാറുകയായിരുന്നു. മേരിയുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

Also Read: ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ പ്രശസ്‌തരുടെ ജൻമദിനാഘോഷം നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE