തിരുവനന്തപുരം: വർക്കല ഇടവയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീണ യുവതി മരിച്ചു. ഇടവ സ്വദേശി നിമയാണ് (25) മരിച്ചത്. ഫ്‌ളാറ്റിന് മുകളിൽ നിക്കവേ നിമയുടെ കയ്യിലിരുന്ന കുട്ടി വഴുതിപ്പോവുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നിമ താഴേക്ക് വീണത്.
ആറ് പ്രായമുള്ള കുഞ്ഞും താഴേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെട്ടു. നിമയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നിമയുടെ ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഭർത്താവ് അബു ഫസൽ ദുബായിലാണ്.
Also Read: ശബരിമല വിഷയത്തിൽ ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നു; ശശി തരൂർ