കൊച്ചി: വർഷാവസാനവും സ്വർണ വിലയിൽ വൻ കുതിപ്പ്. ഇന്ന് സ്വർണവില റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ചു ഒരു ഗ്രാം സ്വർണത്തിന് 5890 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 47,120 രൂപയായി ഉയർന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4875 രൂപയാണ്. ഇന്നത്തേത് കൂടി കൂട്ടി 14ആം തവണയാണ് ഈ വർഷം സ്വർണവില റെക്കോർഡിൽ എത്തുന്നത്.
ജനുവരി 24നാണ് ഈ വർഷം ആദ്യമായി സ്വർണവില റെക്കോർഡിട്ടത്. ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇത് ഇന്ന് 5890 രൂപയായി ഉയർന്നു. ഗ്രാമിന് 830 രൂപയുടെ വർധനവും പവന് 6640 രൂപയുടെ വർധനവുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറുവർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
Most Read| ‘ശബരിമല വരുമാനത്തിൽ 18 കോടിയിലേറെ വർധനവ്’; ദേവസ്വം ബോർഡ്