ഒന്റാറിയോ: കാനഡയിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്‌റ്റിൽ. ഇന്ത്യൻ വംശജരായ അമൃത്പാൽ സിംഗ് (23), ഹരകുവാർ സിംഗ് (22) സുഖ്‌മൻപ്രീത് സിംഗ് (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഒന്റാറിയോയിലെ ബ്രാംപ്റ്റൺ സിറ്റിയിൽ നിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
18 വയസിൽ താഴെ പ്രായമുള്ളവരെയാണ് സംഘം കടത്തിക്കൊണ്ടിരുന്നത്. വേശ്യാവൃത്തിക്കാണ് ഇവരെ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറയുന്നു. അതേസമയം സംഘത്തിൽ ഉൾപ്പെട്ട നാലാമനായി തിരച്ചിൽ തുടരുകയാണ്.
മനുഷ്യക്കടത്ത്, 18 വയസിൽ താഴെയുള്ളവരെ ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കൽ, ലൈംഗിക സേവനങ്ങൾ പരസ്യം ചെയ്യൽ, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘത്തിൽ ഉൾപ്പെട്ട നാലാമനെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Most Read: മാപ്പിൽ ഒതുക്കി ലീഗ്; ‘ഹരിത’യുടെ പരാതി പിൻവലിക്കും