ഐസിസി ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
nz-cricket
Ajwa Travels

വെല്ലിംഗ്‌ടൺ: ഇന്ത്യക്കെതിരായ ലോക ടെസ്‌റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ജൂണ്‍ 28ന് ആരംഭിക്കുന്ന ടെസ്‌റ്റിനായി രണ്ട് പുതുമുഖങ്ങളേയും 20 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സതാംപ്‌ടണിലാണ് ഫൈനൽ മൽസരം നടക്കുന്നത്. നേരത്തെ ലോർഡ്‌സ് സ്‌റ്റേഡിയം ആയിരുന്നു വേദിയായി നിശ്‌ചയിച്ചിരുന്നത്.

ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്‌ളണ്ടിനെതിരെ നടക്കുന്ന ടെസ്‌റ്റ് പരമ്പരയിലും ഇതേ ടീം തന്നെ അണിനിരക്കും. രചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവരാണ് ടീമിലെ പുതുമുഖ താരങ്ങള്‍. കെയ്ന്‍ വില്ല്യംസണ്‍ തന്നെയാണ് ടീമിന്റെ ക്യാപ്റ്റൻ.

ന്യൂസിലാൻഡ് ടീം:
കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ളണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, ഡ്രഗ് ബ്രെസ്‌വെൽ, ഡെവണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, വില്‍ യംഗ്.

Read Also: ഐപിഎൽ 14ആം സീസണ് നാളെ തുടക്കം; റോയൽ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE