ആന്റിജന്‍ പരിശോധന; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 100 ശതമാനം ആളുകളിലും നടത്തണമെന്ന് ഐസിഎംആര്‍

By Team Member, Malabar News
Malabarnews_antigen test
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദ്ദേശവുമായി ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്). കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ള എല്ലാ ആളുകളെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഐസിഎംആര്‍ പുറത്തുവിട്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ള എല്ലാ ആളുകള്‍ക്കും ആന്റിജന്‍ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്താമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ഐസിഎംആര്‍ ന്റെ നിര്‍ദ്ദേശമനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന 100 ശതമാനം ആളുകളെയും റാപ്പിഡ് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കണം. അണുബാധ പടരുന്ന സ്ഥലങ്ങളില്‍ ഇത് അതാത് സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഒപ്പം ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരെ ആര്‍ടി-പിസിആര്‍ പരിശോധനക്ക് വിധേയരാക്കണമെന്നും ഐസിഎംആര്‍ പറയുന്നുണ്ട്.

ആശുപത്രികളില്‍ ആര്‍ടി-പിസിആര്‍ പരിശോധനക്ക് പ്രാധാന്യം കൊടുക്കണമെന്നും, എന്നാല്‍ അടിയന്തിര സ്വഭാവമുള്ള കേസുകളില്‍ പരിശോധനയുടെ അഭാവത്തില്‍ ചികിത്സ വൈകരുതെന്നും ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE