ധർമ്മടത്ത് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് നൽകിയേനെ; ജോയ് മാത്യു

By Desk Reporter, Malabar News
Joy-Mathew

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് നിന്ന് അദ്ദേഹത്തിന് എതിരെ മൽസരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ധർമ്മടത്ത് തനിക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ നൽകിയേനെ എന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മൽസരങ്ങൾ, അവ പൊരുതുവാൻ കൂടി ഉള്ളതാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

ധർമ്മാധർമ്മങ്ങളുടെ ധർമ്മടം
—————————–
നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകർഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്. അതുകൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസിന്റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങൾ പലതുണ്ട്. അധികാരക്കൊതി മൂത്ത് എങ്ങിനെയെങ്കിലും സ്‌ഥാനാർഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്‌ചവെക്കും. എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിന് എതിരെയുള്ള പോരാട്ടമായും എടുക്കും.

അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത്. വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുബോൾ യുഡിഎഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്‌മകമായ നിലപാടാണു വ്യക്‌തമാകുന്നത് .

വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മൽസരങ്ങൾ, അവ പൊരുതുവാൻ കൂടി ഉള്ളതാണ്. ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല.

Also Read:   സിപിഎം- ബിജെപി ബാന്ധവമില്ല; ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE