ബ്രസീലിൽ കോവിഡ് മരണം 5 ലക്ഷം കടന്നു

By Staff Reporter, Malabar News
covid death
Ajwa Travels

റിയോ ഡി ജനീറോ: രണ്ടാം തരംഗം രൂക്ഷമാകവേ കോവിഡ് മരണങ്ങളുടെ എണ്ണം ബ്രസീലിൽ 500,000 കടന്നു, ലോകത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാമതാണ് നിലവിൽ. അതേസമയം, മന്ദഗതിയിലുള്ള പ്രതിരോധ കുത്തിവെപ്പും, വരാനിരിക്കുന്ന ശൈത്യകാലവും സ്‌ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് പ്രസിഡണ്ട് ജെയർ ബൊൽസനാരോ അനുമതി നൽകിയിരുന്നില്ല. ഇതും രോഗവ്യാപനത്തിന് കൂടുതൽ കാരണമായി.

നിലവിൽ രാജ്യത്ത് സ്‌ഥിതി ഗുരുതരമാണെന്ന് ആരോഗ്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഫിയോക്രൂസ് പറയുന്നു. മുതിർന്നവരിൽ 15 ശതമാനം പേർക്ക് മാത്രമാണ് പൂർണമായി വാക്‌സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളത്. പകർച്ചവ്യാധി സർക്കാർ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കോൺഗ്രസ് അന്വേഷണം നടത്തുന്നുണ്ട്. കോവിഡ് ബാധ ഉണ്ടായതിന് ശേഷം സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കൃത്യമായ ഏകോപനം ഇല്ലാത്തതും ബൊൽസനാരോയുടെ നടപടികളുമാണ് രാജ്യത്തെ ഈ നിലയിലേക്ക് എത്തിച്ചതെന്നുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു.

Read Also: കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്‌ടപരിഹാരം നൽകാനാവില്ല; കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE