കോഴിക്കോട്: രാവിലെ ഏഴോടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പേരാമ്പ്ര, പള്ളിത്താഴം ഭാഗങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് ആനയെ ആദ്യം കണ്ടത്. തുടക്കത്തിൽ ജനവാസമേഖലയിലേക്ക് ആനയിറങ്ങിയിരുന്നില്ല.
കാടിനോട് ചേർന്നുള്ള പലയിടങ്ങളിലും ആനയിറങ്ങിയെങ്കിലും പരിഭ്രാന്തി പരത്തുന്ന രീതിയിൽ അല്ലായിരുന്നു ആനയുടെ സഞ്ചാരം. എന്നാൽ പതിനൊന്ന് മണിയോടെ ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ആളുകൾ നടന്നു പോകുന്ന വഴിയിയിലൂടെയും വീടുകൾ ലക്ഷ്യം വെച്ചും ആന നടന്നു പോകുന്നസാഹചര്യം ഉണ്ടായി. ജനങ്ങൾ ഭയന്നോടി. വനംവകുപ്പ് സ്‌ഥലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ കാട്ടിലേക്കയക്കാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ പെരുവണ്ണാമൂഴി വനമേഖലയിലേക്ക് ആന നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
INFO: മോഴ എന്ന് പറഞ്ഞാൽ കൊമ്പില്ലാത്ത മൃഗം എന്നാണ് അർഥമാക്കുന്നതെങ്കിലും പൊതുവെ കൊമ്പ് ഇല്ലാത്ത ആണാനകളെയാണ് ഈ പേരുവിളിക്കുന്നത്.
HEALTH | ക്യാൻസർ കൂടുതലും 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം