പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്‌ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം കനാൽ പാലം ജങ്ഷന് സമീപമായിരുന്നു അപകടം.
പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ബൈക്ക് മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയിൽ മൂവാറ്റുപുഴയ്‌ക്ക് പോവുകയായിരുന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ കാറിനടിയിലേക്ക് തെറിച്ചു വീണു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: സ്‌കൂൾ സമയം നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ല; ഓൺലൈൻ ക്‌ളാസുകൾ തുടരും