തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ വിൽപനക്കാരിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ പത്തിനകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്‌ഥർ വഴിയോര കച്ചവടക്കാരുടെ മൽസ്യം വലിച്ചെറിയുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തത്. അൽഫോൻസ എന്ന സ്‌ത്രീയുടെ മൽസ്യം നഗരസഭാ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിയുക ആയിരുന്നു.
സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്‌തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം നഗരസഭാ പരിധിയിൽ വഴിയോര കച്ചവടങ്ങൾ നിരോധിച്ചിരുന്നു എന്നാണ് ആറ്റിങ്ങൽ നഗരസഭയുടെ വിശദീകരണം. കച്ചവടക്കാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
Most Read: തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹരജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്