സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പും

By Trainee Reporter, Malabar News
income-tax-_Malabar News
Representational image
Ajwa Travels

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ആദായ നികുതി വകുപ്പും ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിനും എന്‍.ഐ.എക്കും എന്‍ഫോഴ്‌സ്‌മെന്റിനും ശേഷമാണ്, നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് ആദായ നികുതി വകുപ്പ് അപേക്ഷ നല്‍കിയത്.

Read also: സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ. സെയ്‌തലവി തുടങ്ങിയവരെ ചോദ്യം ചെയ്യാനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നികുതിയടക്കാത്ത പണം സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്തിരുന്നു. പ്രതികളുടെ കയ്യില്‍ നിന്ന് ഉറവിടം വ്യക്തമാക്കാത്ത പണവും മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചത്. പ്രതികള്‍ ആദായ നികുതി വകുപ്പിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അപേക്ഷയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE