തിരുവനന്തപുരം: മൂന്ന് സിനിമാ നിർമാതാക്കൾക്ക് നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
വകുപ്പിന് സമർപ്പിച്ച കണക്കുകളിലും വരുമാനത്തിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്. നിർമാതാക്കൾ ആദായ നികുതി വകുപ്പിന് സമർപ്പിച്ച കണക്കുകളിൽ പൊരുത്തക്കേടുകളുണ്ട്. കണക്കിൽ പറയുന്ന വരുമാനമല്ല ഇവർക്കുള്ളതെന്ന് വകുപ്പ് കണ്ടെത്തി. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നു.
ഇതേത്തുടർന്നാണ് മൂവരും നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. ആവശ്യമായ രേഖകൾ സഹിതം എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ മൂവരുടെയും ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് വകുപ്പിന്റെ നടപടി.
Read Also: വിദേശ വിമാന സർവീസുകൾ വീണ്ടും ആരംഭിക്കാനുള്ള നടപടികൾ പിൻവലിച്ച് ഇന്ത്യ