ഇൻകം ടാക്‌സ്‌ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

By News Desk, Malabar News
Money scam

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദിയാക്കി സ്വർണവും പണവും തട്ടിയ സംഭവത്തിൽ ഒരാൾ ഗോവയിൽ പിടിയിൽ. ഗോവ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ മൗലാലി ഹബീബുൽ ഷെയ്‌ഖ് (36) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

പ്രത്യേക അന്വേഷണ സംഘം ഗോവയിലെ വാസ്‌കോയിൽ നിന്നുമാണ് മൗലാലി ഹബീബുൽ ഷെയ്‌ഖിനെ അറസ്‌റ്റ് ചെയ്‌തത്‌. പോലീസ് നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് പ്രതി ഗോവയിലാണെന്ന് വ്യക്‌തമായത്. പിടികൂടുമെന്നായപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്‌ഥർ സാഹസികമായി കീഴ്‌പെടുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ഇയാള്‍ അടങ്ങുന്ന സംഘം ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് 50 പവനോളം സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

ആലുവ ബാങ്ക് കവലക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരനായ സഞ്ജയ് എന്നയാളുടെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്‌ച ഉച്ചക്ക് ഒന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടന്നത്. എത്തിയ അഞ്ച് പേരിൽ മൂന്ന് പേർ മലയാളികളും രണ്ട് പേർ ഗോവ സ്വദേശികളുമാണ്. എത്തിയ അഞ്ച് പേരിൽ മൂന്ന് പേർ മലയാളികളും രണ്ട് പേർ ഗോവ സ്വദേശികളുമാണ്. ആദായ നികുതി ഉദ്യോഗസ്‌ഥരെന്ന് പരിചയപ്പെടുത്തി എത്തിയ സംഘം വീട്ടിൽ പരിശോധന നടത്തിയാണ് സ്വർണവും പണവും കവര്‍ന്നത്. 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് സംഘം കവര്‍ന്നത്. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും സംഘം കൊണ്ടുപോയി. ഇവർ നൽകിയ മൊബൈൽ നമ്പറിൽ പിന്നീട് വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് സഞ്‌ജയ് തന്നെ അറിഞ്ഞത്.

ആദായ നികുതി ഉദ്യോഗസ്‌ഥരെന്ന് പരിചയപ്പെടുത്തി സംഘം മൊബൈൽ ഫോണിലെ തിരിച്ചറിൽ കാ‍ർഡ് കാണിച്ചാണ് വീട്ടില്‍ കയറിപ്പറ്റിയത്. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്‌ബുക്കുകൾ, ആധാർ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർ പരിശോധനക്കായി ഇവയെല്ലാം ഓഫിസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി നൽകി, സഞ്‌ജയിനെ കൊണ്ട് ഒപ്പും വച്ചിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി.

നാലംഗ സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസിലായ ഉടൻ സഞ്‌ജയ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തട്ടിപ്പ് സംഘം മലയാളത്തിലാണ് സംസാരിച്ചത്. അനധികൃത വ്യാപാരം കണ്ടെത്താനുള്ള പരിശോധനയെന്നായിരുന്നു സംഘം വീട്ടുകാരെ വിശസ്വിപ്പിച്ചത്.

കൃത്യത്തിന് ശേഷം രണ്ട് പേർ ബസിലും മൂന്ന് പേർ ഓട്ടോറിക്ഷയിലുമായി ആലുവ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വന്നിറങ്ങി. തുടർന്ന് ഓട്ടോയിലും ബസിലുമായി അങ്കമാലിയിലെത്തി അവിടെ നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. അന്വേഷണ സംഘം ഗോവയിൽത്തന്നെ തുടരുകയാണ്. മൗലാലി ഹബീബുൽ ഷെയ്‌ഖിൽ നിന്നും സ്വർണമോ പണമോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്‌തമാക്കി. മറ്റ് നാല് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Most Read: യുപിഐ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകളും; പ്രയോജനങ്ങൾ നിരവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE