ഇന്ത്യ മികച്ച നിക്ഷേപ സാധ്യതയുള്ള രാജ്യം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

By Staff Reporter, Malabar News
nitin gadkari_malabar news
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യ ആകര്‍ഷകമായ നിക്ഷേപത്തിന് വലിയ സാധ്യതകളുള്ള ലക്ഷ്യസ്‌ഥാനമെന്ന് കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി (എംഎസ്എംഇ) നിതിന്‍ ഗഡ്കരി. വെര്‍ച്വല്‍ പ്രവാസി ഭാരതീയ ദിവസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഉല്‍പാദന ഇടപാടുകളില്‍ ചൈനയില്‍ നിന്ന് ലോകം നിന്ന് അകലുന്ന സാഹചര്യത്തില്‍ ഇന്ത്യയാണ് ഏറ്റവും മികച്ച ബദല്‍ എന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

‘എംഎസ്എംഇകളില്‍ നിക്ഷേപം നടത്തണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഇതുവഴി നിങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കും. ഇന്ത്യ ആകര്‍ഷകമായ നിക്ഷേപത്തിനുള്ള ലക്ഷ്യസ്‌ഥാനമാണ്. നിലവില്‍ ലോകം ചൈനയുമായി ഇടപഴകാന്‍ താല്‍പര്യപ്പെടുന്നില്ല, അതിനാല്‍ അടുത്ത ബദല്‍ ഇന്ത്യയാണ്’, കേന്ദ്രമന്ത്രി പറഞ്ഞു. മാത്രവുമല്ല വലിയ രീതിയിലുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ശേഖരവും മനുഷ്യ വിഭവവും കഴിവും രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വികസനത്തിന് ആവശ്യമായ വെള്ളം, വൈദ്യുതി, ഗതാഗതം, ആശയവിനിമയം എന്നീ നാല് സുപ്രധാന മേഖലകളെക്കുറിച്ചും കേന്ദ്രമന്ത്രി വിശദീകരിച്ചു. ‘വളരെയധികം മിച്ചശക്‌തിയുള്ള രാജ്യമായ ഇന്ത്യ സൗരോര്‍ജ്ജം പോലുള്ള കൂടുതല്‍ സുസ്‌ഥിര മാര്‍ഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. ഇവിടെ ജല ലഭ്യതയുമുണ്ട്. 5ജിയിലേക്ക് നീങ്ങുന്ന രാജ്യത്ത് ആശയവിനിമയവും വളരെ മികച്ചതാണ്’, അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയില്‍ നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി ഗ്രാമതലത്തില്‍ എത്തിയെന്നും പ്രതിദിനം 30 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മാണം നടക്കുന്ന രാജ്യത്ത് റോഡ് മേഖലയും വളരെ വേഗത്തില്‍ മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്ന കേന്ദ്രമന്ത്രി ഇതൊരു സുവര്‍ണ്ണാവസരമാണ് എന്നും അറിയിച്ചു. എല്ലാത്തരം സംരംഭങ്ങളെയും പിന്തുണക്കാന്‍ രാജ്യം തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം തന്റെ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണം പ്രതീക്ഷിക്കാമെന്നും ഉറപ്പ് നല്‍കി.

എല്ലാ പങ്കാളികളുടെയും സഹകരണത്തോടെ ഇന്ത്യയെ ലോകത്തെ ഒന്നാം സമ്പദ്‌വ്യവസ്‌ഥയാക്കാന്‍ കഴിയും എന്നും പ്രധാനമന്ത്രിയുടെ ആത്‌മ നിര്‍ഭര്‍ ഭാരത് ദൗത്യം ഉടന്‍ കൈവരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Read Also: ബിജെപി നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണം കേന്ദ്രത്തിന്റെ അറിവോടെ അരങ്ങേറിയ നാടകം; മമത ബാനര്‍ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE