ബിജെപി നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണം കേന്ദ്രത്തിന്റെ അറിവോടെ അരങ്ങേറിയ നാടകം; മമത ബാനര്‍ജി

By Staff Reporter, Malabar News
mamata banarjee_malabar news
മമത ബാനര്‍ജി
Ajwa Travels

കൊല്‍ക്കത്ത: ബിജെപി നേതൃത്വത്തിനെതിരെ പരിഹാസവുമായി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹം പശ്‌ചിമ ബംഗാളില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. നടന്നത് നാടകമാണെന്ന് ആരോപിച്ച അവര്‍ നേതൃത്വത്തിന്റെ അറിവോടെയാണ് അത് നടന്നതെന്നും ചൂണ്ടിക്കാട്ടി.

ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, നേതാക്കളായ മുകുള്‍ റോയ്, ദിലീപ് ഘോഷ്, കൈലാഷ് വിജയ്‌വര്‍ഗിയ എന്നിവരുടെ വാഹന വ്യൂഹത്തിനു നേരെ സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പല വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു.

മാത്രവുമല്ല ടിഎംസി ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് കൈലാഷ് വിജയ്‌വര്‍ഗിയ ആരോപിച്ചു. തന്റെ വലതു കൈക്ക് പരിക്കേറ്റുവെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് ജനം കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതെസമയം നഡ്ഡയുടെ വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാല്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നില്ല. പിന്നീട് കനത്ത സുരക്ഷയിലാണ് നേതാക്കള്‍ പൊതുസമ്മേളന വേദിയിലെത്തിയത്. എന്നാല്‍ നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണം കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം നടന്ന നാടകമാണെന്നും ആക്രമണം നടക്കുമെന്ന് ബിജെപി നേതാക്കള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും മമത ബാനര്‍ജി ആരോപിച്ചു.

‘ഇവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ ? പലപ്പോലും കേന്ദ്ര ആഭ്യന്തരമന്ത്രി ഇവിടെയുണ്ടാവും. അല്ലെങ്കില്‍ ഛഡ്ഡയും, നഡ്ഡയും, ഫഡ്ഡയും, ഭഡ്ഡയുമെല്ലാം ഉണ്ടാവും. അവരുടെ യോഗങ്ങള്‍ക്ക് ആളെക്കിട്ടാതെ വരുമ്പോള്‍ പ്രവര്‍ത്തകരോട് ഇത്തരം നാടകങ്ങള്‍ കളിക്കാന്‍ നേതൃത്വം ആവശ്യപ്പെടും’, മമത പരിഹസിച്ചു. മുതിര്‍ത്ത ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും സംസ്‌ഥാനത്ത് തുടരെ എത്തുന്നതിനെയും അവര്‍ വിമര്‍ശിച്ചു.

കൂടാതെ ആയുധമേന്തി ദിവസവും റാലി നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ സപപ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയും അതിനെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിനെ പഴിചാരുകയുമാണ് ചെയ്യുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. വാഹനം ആക്രമിക്കപ്പെട്ടപ്പോള്‍ ബിജെപി നേതാക്കള്‍ അതിനുള്ളിലിരുന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. ആക്രമണം നടക്കുമെന്ന് അവര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് വ്യക്‌തമാക്കുന്നതാണ് ഈ നടപടിയെന്നും മമത ആരോപിച്ചു. മാത്രവുമല്ല രാജ്യത്ത് ആളിപ്പടരുന്ന കര്‍ഷക സമരം അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നാടകങ്ങള്‍ അവര്‍ നടത്തുന്നതെന്നും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE