ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്യപ്പെട്ടത് 30,615 പുതിയ കോവിഡ് കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 11 ശതമാനം കൂടുതൽ കേസുകളാണ് പുതുതായി റിപ്പോർട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
2.45 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 82,988 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 514 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 3,70,240 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 4,18,43,446 ആളുകളാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്.
കേരളത്തിൽ 11,776 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. 71,411 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 32,027 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 20 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 173.86 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: ഇന്ത്യ- വെസ്‌റ്റ് ഇന്‍ഡീസ് ടി- 20; ആദ്യ മൽസരം ഇന്ന്